ദോഹ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ ചന്ദ്രൻ പി.ആർ (63) ദോഹയിൽ അന്തരിച്ചു. ദീർഘകാലമായി ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
പിതാവ് രാമൻ പത്മനാഭൻ, മാതാവ് രുഗ്മണി. ഉഷാകുമാരിയാണ് ഭാര്യ. ......
ദോഹ: ലോക ക്രിക്കറ്റിന്റെ ഗവേണിംഗ് ബോഡിയായ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നിർണായക ബോർഡ്-കമ്മിറ്റി യോഗങ്ങൾക്ക് ഖത്തർ വേദിയാകുന്നു. മാർച്ച് 25 മുതൽ 27 വരെയാണ് ദോഹയിൽ യോഗങ്ങൾ നടക്കുക. ......
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ആഗോളതലത്തിൽ വൻശക്തിയായി മാറാൻ ഖത്തർ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഖത്തറിന്റെ ആകെ നിക്ഷേപം 40 ബില്യൺ ഡോളർ (ഏകദേശം 3.3 ലക്ഷം കോടി രൂപ) കടന്നതായി പ്രമുഖ ജർമ്മൻ ഗവേഷണ സ്ഥാപനമായ 'സ്റ്റാറ്റിസ്റ്റ' റിപ്പോർട്ട് ചെയ്തു. ......
ദോഹ: ലോകത്തെ മുൻനിര സാമ്പത്തിക സേവനദാതാക്കളായ അപെക്സ് ഗ്രൂപ്പ് (Apex Group) ഖത്തർ ഫിനാൻഷ്യൽ സെന്ററിൽ (QFC) പ്രവർത്തനം ആരംഭിച്ചു. 3.5 ട്രില്യൺ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന അപെക്സ് ഗ്രൂപ്പ്, ഖത്തറിൽ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര അസറ്റ് മാനേജ്മെന്റ് സേവന കമ്പനിയാണ്.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 'അപെക്സ് ഡിജിറ്റൽ 3.0', എ.ഐ പ്ലാറ്റ്ഫോമായ 'എഐ നോവ' എന്നിവയിലൂടെ ഖത്തറിലെ നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കും ആഗോള നിലവാരത്തിലുള്ള സേവനങ്ങൾ ഇനി ലഭ്യമാകും. ......
ദോഹ: 2026-ലെ ഫിഫ ലോകകപ്പിന്റെ നിർണ്ണായകമായ പ്ലേ-ഓഫ് (Play-off) മത്സരങ്ങൾക്ക് വേദിയാകാൻ ഖത്തറിലെ ദോഹയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. മെക്സിക്കോയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളിലും ക്രമസമാധാന നിലയിലുമുള്ള ആശങ്കകളെത്തുടർന്ന് മത്സരങ്ങൾ അവിടെനിന്ന് മാറ്റാൻ ഫിഫ ആലോചിക്കുന്നതായാണ് സൂചന.പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവും അത്യാധുനിക സൗകര്യങ്ങളുമാണ് ദോഹയെ മുൻനിരയിലേക്ക് എത്തിക്കുന്നത്. ......
ദോഹ: ഖത്തർ യൂണിവേഴ്സിറ്റിയുടെ പ്രശസ്തമായ സാംസ്കാരിക മേള 'കൾച്ചറൽ വില്ലേജ്' (Cultural Village) 13-ാം പതിപ്പിനൊരുങ്ങുന്നു. "അഭിമാനപൂർവ്വം അണിയുന്ന പൈതൃകം" (Heritage Worn with Pride) എന്ന പ്രമേയത്തിൽ നടക്കുന്ന മേളയുടെ വിശദാംശങ്ങൾ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു.വിദ്യാർത്ഥിനികൾക്കായി മാർച്ച് 30, p31തീയതികളിലും
വിദ്യാർത്ഥികൾക്കായി ഏപ്രിൽ 1, 2 തീയതികളിലുമായാണ്
കൾച്ചറൽ വില്ലേജ്നടക്കുക.ഇതുവരെ 25 രാജ്യങ്ങൾ മേളയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ......
ദോഹ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൃദയരോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഖത്തർ ഔഖാഫ് മന്ത്രാലയം നടപ്പിലാക്കുന്ന 'നബ്ദ്' (Nabdh) വഖഫ് പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഹാർട്ട് ഹോസ്പിറ്റലുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകൾ, വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിക്കൽ, മരുന്നുകൾ, ആശുപത്രി താമസം എന്നിവയ്ക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകും. ......
ദോഹ: കായിക പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്പന ഇന്ന് (ഫെബ്രുവരി 25, ബുധനാഴ്ച) രാത്രി 9 മണി മുതൽ ആരംഭിക്കുന്നു. മാർച്ച് 26 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീന, യൂറോപ്യൻ കരുത്തരായ സ്പെയിൻ എന്നിവരടക്കം ആറ് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
ഫൈനലിസിമ 2026 (Finalesima Cup™):
ഫെസ്റ്റിവലിലെ ഏറ്റവും വലിയ ആകർഷണം മാർച്ച് 27-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിസിമ പോരാട്ടമാണ്. ......
ന്യൂഡൽഹി/ദോഹ : ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി, സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾക്ക് ഔദ്യോഗിക തുടക്കമായി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ-ബുദൈവിയും ഇന്ത്യൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
പ്രധാന ലക്ഷ്യങ്ങളും മേഖലകളും:
ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു ഘട്ടത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
ചരക്ക് സേവന വ്യാപാരത്തിലെ തടസ്സങ്ങൾ നീക്കുക, കസ്റ്റംസ് നടപടികൾ ലഘൂകരിക്കുക,ഡിജിറ്റൽ ട്രേഡ്, ഐടി, ഇന്നൊവേഷൻ എന്നിവയിലെ സഹകരണം,ഊർജ്ജ മേഖലയിലെ പങ്കാളിത്തവും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും,ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകഎന്നിവയ്ക്ക് മുൻഗണനനൽകും.ഇന്ത്യയുടെ ബൃഹത്തായ വിപണിയും സാങ്കേതിക മികവും ജിസിസി രാജ്യങ്ങൾക്ക് വലിയ അവസരങ്ങൾ നൽകുന്നുണ്ടെന്ന് അൽ-ബുദൈവി വ്യക്തമാക്കി. ......
അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ആരംഭിച്ചിരിക്കുന്ന ആറു അന്തർദേശിയ ലാബുകൾ 27 നു നാടിനു സമർപ്പിക്കും. രാവിലെ 8.30 നു ഫിസാറ്റ് ഗ്രീൻഫീൽഡിൽ നടക്കുന്ന സമ്മേളനം കേന്ദ്ര ടുറിസം ആൻഡ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. ......